

Chief Electoral Officer Kerala
- 4
- 0
- 0
വയനാട് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഇലക്ഷൻ ക്വിസ് മത്സരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. സ്വീപ് (SVEEP) ന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
17 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മീനങ്ങാടി സെൻ്റ് ഗ്രിഗേറിയസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ വി ആദർശ്, എ.എസ് അഭിരാം ശങ്കർ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഐറിൻ മേരി സജി, ജസീം എന്നിവർ രണ്ടാം സ്ഥാനവും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കെ.യു ഹരികൃഷ്ണൻ, അനഘ റജി എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. ജില്ലാ ലോ ഓഫീസർ ഫൈസൽ സി.കെ. ക്വിസ് മാസ്റ്റർ ആയിരുന്നു. എഡിഎം കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ എൻ എം മെഹ്റലി, സി.മുഹമ്മദ് റഫീക്ക്, ഇ.അനിത കുമാരി, സ്വീപ്പ് നോഡൽ ഓഫീസർ പി.യു സിതാര എന്നിവർ സംസാരിച്ചു.