Chief Electoral Officer Kerala
- 0
- 0
- 0
ഞാൻ വോട്ട് ചെയ്യും, ഉറപ്പായും എന്ന മുദ്രാവാക്യം വോട്ടർമാരിലെക്ക് എത്തിച്ചു കൊണ്ട് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്, ' സ്വീപ്പ് ', നെഹ്റു യുവ കേന്ദ്ര'', സിംഫണി മ്യൂസിക്ക് എന്നിവർ സംയുക്തമായി 25/03/ 2024 ന് വൈകുന്നേരം 7 മണിക്ക് തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെലഡി നൈറ്റ് കേൾവിക്കാർക്ക് നവ്യാനുഭവമായി. പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ബഹു: വയനാട് എ.ഡി.എം.... കെ. ദേവകി ആണ്. മലയാളികളുടെ മനസിൽ എന്നും ഓർമ്മിക്കുന്ന മനോഹരമായ പഴയ കാല ഗാനങ്ങൾ ഹാർമോണിയം 'തബല എന്നിവയുടെ സംഗീതത്തിൽ സിംഫണി മ്യൂസിക്ക് കാവുംമന്ദത്തിൻ്റെ ഗായകർ ആസ്വാദ്യമാക്കി. സീപ് മോഡൽ ഓഫീസർ പി യു സിതാര അധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ, ഇലക്ടറൽ ലിറ്റസി ക്ലബ് കോഡിനേറ്റർ രാജേഷ് കുമാർ, എന്നിവർ സംസാരിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് നന്ദിയും സീപ്പ് അംഗം മനോജ് സ്വാഗതവും ആശംസിച്ചു. ഹരീഷ് അവതരിപ്പിച്ച മിമിക്രി ആങ്കറിംഗ് മികച്ച അനുഭവം നൽകി